Description
GBOLD1 | |
NAME | Mossad |
AUTHOR | Michael Bar-Zohar |
LANGUAGE | MALAYALAM |
CATEGORY | NOVEL |
PUBLISHER | Manjul Publishing House |
ISBN | 9391242707 |
MRP | 499 |
₹499.00
ഇസ്രയേലിന്റെ വിഖ്യാത സുരക്ഷാ ഏജൻസിയായ മൊസ്സാദ് ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മൊസ്സാദ് എന്ന ഈ രചനയിൽ ഗ്രന്ഥകർത്താക്കളായ മൈക്കൾ ബാർ സൊഹറും നിസ്സിം മിഷാലും മൊസ്സാദിന്റെ അറുപത് വർഷത്തെ ചരിത്രത്തി ൽ നിന്നും അത്യന്തം അപകടകരവും നിർണ്ണായകവുമായ ദൗത്യങ്ങളുടെ യഥാതഥ വിവരണങ്ങളിലൂടെ വായനക്കാരെ രഹസ്യങ്ങളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.
ഇവ യഥാർത്ഥത്തിൽ സംഭവിച്ച ദൗത്യങ്ങളാണ്. അസാദ്ധ്യമെന്ന് തോന്നിപ്പിക്കു ന്ന ത്രസിപ്പിക്കുന്ന പിന്തുടരുകളും വേട്ടയാടലുകളും. കൂട്ടക്കൊലയാളിയായ നാസി ഭീകരൻ അഡോൾഫ് ഐക്മാനെ പരദേശത്ത് കണ്ടെത്തി രഹസ്യമായി ഇസ്രയേ ലിലെത്തിക്കുന്നതും ഇറാന്റെ സുപ്രധാന ആണവവിദഗ്ധരെ ഇല്ലായ്മ ചെയ്യുന്നതും തുടക്കം മുതൽ ഒടുക്കം വരെ ശ്വാസമടക്കിപ്പിടിച്ച് വായിക്കേണ്ടിവരുന്ന പ്രകമ്പനം കൊള്ളിക്കുന്ന ദൗത്യങ്ങളിൽപ്പെടുന്നവയാണ്. അന്തർദേശിയ ചാരപ്രവർത്തന ങ്ങളുടെ ത്രസിപ്പിക്കുന്ന രഹസ്യലോകം നിങ്ങളെ ആകർഷിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് നടുക്കുന്ന വായനയുടെ ഹർഷോന്മാദം സമ്മാനിക്കും.
മൈക്കൾ ബാർ സോഹർ നാല് ഇസ്രയേൽ – ആരബ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടു ണ്ട്. ഇസ്രയേലിന്റെ സ്ഥാപകനയ ഐതിഹാസിക പുരുഷൻ ഡേവിഡ് ബെൻ ഗു രിയോണിനൊപ്പം ഒൻപത് വർഷങ്ങൾ ചെലവിട്ടു. അതിനുശേഷം ഇസ്രയേലിനും അറബി രാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാനായി സമർപ്പിതനായ പ്രവർത്തകനായി. ഇസ്രയേൽ പാർലിമെന്റ് അംഗമായി രണ്ട് തവണ സേവനം ചെയ്തു. മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്. ചലച്ചിത്ര തിരക്കഥാകാരനെ ന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ നേടി.
GBOLD1 | |
NAME | Mossad |
AUTHOR | Michael Bar-Zohar |
LANGUAGE | MALAYALAM |
CATEGORY | NOVEL |
PUBLISHER | Manjul Publishing House |
ISBN | 9391242707 |
MRP | 499 |
Author | |
---|---|
Language | |
Publishers |
Reviews
There are no reviews yet.